കൊ​ച്ചി: ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന നൃ​ത്ത പ​രി​പാ​ടി​ക്കാ​യി സ്റ്റേ​ഡി​യം ന​ല്‍​കി​യ​തി​ല്‍ അ​ഴി​മ​തി​യെ​ന്ന് വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി. പ​രി​പാ​ടി ന​ട​ന്ന ക​ലൂ​ര്‍ രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​ഥോ​റി​റ്റി (ജി​സി​ഡി​എ) ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍ പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ വൈ​റ്റി​ല സ്വ​ദേ​ശി ചെ​ഷ​യ​ര്‍ ടാ​ര്‍​സ​നാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് വി​ജി​ല​ന്‍​സ് എ​സ്പി എ​സ്. ശ​ശി​ധ​ര​ന് പ​രാ​തി ന​ല്‍​കി​യ​ത്.

സ്റ്റേ​ഡി​യം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​ട്ടും ച​ന്ദ്ര​ന്‍​പി​ള്ള ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ട​പെ​ട്ട് അ​നു​മ​തി ന​ല്‍​കി​യ​തി​നു പി​ന്നി​ല്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ല​ക്ഷ്യ​മി​ട്ട് പ​രി​പാ​ടി ന​ട​ത്താ​ന്‍ ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 23നാ​ണ് മൃ​ദം​ഗ​വി​ഷ​ന്‍ എം​ഡി നി​ഗോ​ഷ് കു​മാ​ര്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ 2025 ഏ​പ്രി​ല്‍ 25വ​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നു സ്റ്റേ​ഡി​യം ന​ല്‍​കി​യി​രി​ക്കു​ന്ന​തി​നാ​ല്‍ മൃ​ദം​ഗ​വി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​ക്ക് സ്റ്റേ​ഡി​യം ന​ല്‍​കാ​നാ​കി​ല്ലെ​ന്നു കാ​ട്ടി ജി​സി​ഡി​എ എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ട് കെ.​എ. സി​നി കു​റി​പ്പ് ന​ല്‍​കി. സ്റ്റേ​ഡി​യം ഫി​ഫ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ബൈ​ലോ പ്ര​കാ​ര​വും സ​ര്‍​ക്കാ​ര്‍ നി​യ​മ​പ്ര​കാ​ര​വും സ്റ്റേ​ഡി​യം ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യു​ക എ​ന്നും സൂ​പ്ര​ണ്ട് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വി​ടെ​നി​ന്ന് കാ​ര്യ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് മാ​റി​യെ​ന്നു വി​ജി​ല​ന്‍​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​നു​മ​തി നി​ഷേ​ധി​ച്ചു​കൊ​ണ്ട് എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ട് ന​ല്‍​കി​യ ഫ​യ​ലി​ല്‍ ഒ​ക്ടോ​ബ​ര്‍ 15ന് ​എ​സ്റ്റേ​റ്റ് ഓ​ഫി​സ​ര്‍ അ​നു​കൂ​ല​മാ​യ കു​റി​പ്പെ​ഴു​തി ഒ​പ്പു​വ​ച്ചു. അ​തേ​ദി​വ​സം ത​ന്നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍​നി​ന്ന് എ​ന്‍​ഒ​സി ല​ഭി​ക്കാ​ന്‍ അ​പേ​ക്ഷി​ക്കാ​മെ​ന്നും ഇ​തു കി​ട്ടു​ന്ന മു​റ​യ്ക്ക് സ്റ്റേ​ഡി​യം അ​നു​വ​ദി​ക്കാ​മെ​ന്നും ജി​സി​ഡി​എ സെ​ക്ര​ട്ട​റി​യും കു​റി​പ്പ് എ​ഴു​തി.

ഒ​ന്പ​തു​ല​ക്ഷം രൂ​പ വാ​ട​ക​യും അ​ഞ്ചു​ല​ക്ഷം രൂ​പ ഡി​പ്പോ​സി​റ്റും സ്വീ​ക​രി​ച്ച് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ക്കു​ന്ന സ്ഥ​ലം ഒ​ഴി​വാ​ക്കി പ​രി​പാ​ടി ന​ട​ത്താ​ന്‍ സ്റ്റേ​ഡി​യം അ​നു​വ​ദി​ക്കാ​മെ​ന്ന് ച​ന്ദ്ര​ന്‍ പി​ള്ള കു​റി​പ്പ് എ​ഴു​തി. അ​തേ​ദി​വ​സം ത​ന്നെ മൃ​ദം​ഗ​വി​ഷ​നി​ല്‍ നി​ന്ന് ജി​എ​സ്ടി ഉ​ള്‍​പ്പെ​ടെ 15,62,000 രൂ​പ ജി​സി​ഡി​എ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തു​ക​യും ചെ​യ്തു.

ഒ​റ്റ ദി​വ​സം കൊ​ണ്ടാ​ണ് ഈ ​തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം എ​ടു​ത്ത​തെ​ന്നും ഇ​തി​ല്‍ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ്റ്റേ​ഡി​യ​ത്തി​ല്‍ സ്റ്റേ​ജ് നി​ര്‍​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ജി​സി​ഡി​എ​യു​ടെ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് അ​റി​വു​ണ്ടാ​യി​രു​ന്നെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.