തകർന്ന കൽക്കെട്ടുകളും സ്ലൂയിസും അടിയന്തിരമായി പൂർത്തീകരിക്കുമെന്ന്
1492539
Sunday, January 5, 2025 4:01 AM IST
തോപ്പുംപടി: തകർന്ന കൽക്കെട്ടുകളും സ്ലൂയിസും വേഗത്തിൽ പുനർ നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇറിഗേഷൻ വകുപ്പ്. അഞ്ച് കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇടക്കൊച്ചിയിൽ നടപ്പിലാക്കാനുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.
അഞ്ച് കോടിയുടെ പ്രവൃത്തിയായതിനാൽ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായിട്ടില്ല. ഈ പ്രവൃത്തി വിഭജിച്ച് ടെൻഡർ നടപടി സ്വീകരിക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു.