കുമ്പളത്ത് പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം നിലച്ചു
1492537
Sunday, January 5, 2025 3:52 AM IST
പനങ്ങാട്: റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പണി നടക്കുന്നതിനിടെ കുമ്പളം ലക്ഷ്മി നാരായണ ടെമ്പിൾ റോഡിൽ റെയിൽവേ ക്രോസിന് സമീപം കുമ്പളത്തേയ്ക്കുള്ള പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ജെസിബിയുപയോഗിച്ച് പണി നടത്തുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്.
കുടിവെള്ള വിതരണം നിലച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. തുടർന്ന് പോലീസെത്തി ചർച്ച നടത്തുകയും റെയിൽവേ നിർമാണത്തിന്റെ കോൺട്രാക്ടറോട് പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്താനും നിർദ്ദേശിച്ചു.