എംടി, ബെനഗല്‍ അനുസ്മരണം
1492377
Saturday, January 4, 2025 5:10 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍, ശ്യാം ബെനഗല്‍ അനുസ്മരണം നടത്തി. നാസ് ഓഡിറ്റോറിയത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ ഫിലിം സൊസൈറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ബി. അനില്‍ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരിയും മഹാരാജാസ് കോളജ് മുന്‍ മലയാള വിഭാഗം അധ്യക്ഷയുമായ ഡോ. സില്വികുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡി. പ്രേംനാഥ്, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എംടി സംവിധാനം ചെയ്ത നിര്‍മാല്യം സിനിമയുടെ പ്രദര്‍ശനം നടന്നു.