ട്രാൻസ്ഫോർമറിന് തീപിടിച്ചു
1492551
Sunday, January 5, 2025 4:12 AM IST
കോതമംഗലം: കറുകടം മാവിൻചുവട്ടിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന് തീപിടിച്ചു. കോതമംഗലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഗ്രേഡ് എഎസ്ടി ഒ.എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.എൻ. ബിജു, കെ.പി. ഷമീർ, നന്ദു കൃഷ്ണ, ഒ.എ. ആബിദ്, കെ.യു. സുധീഷ്, പി. ബിനു എന്നിവരാണ് തീ അണച്ചത്.
ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതെന്നാണ് അനുമാനം.