കാലടി-മലയാറ്റൂർ തീർഥാടന പാത: ഉപസമിതി സർവേ ഏഴുമുതൽ
1492544
Sunday, January 5, 2025 4:01 AM IST
ആലുവ: കാലടി - മലയാറ്റൂർ തീർഥാടന പാതയിലെ പാതി വഴിയിൽ നിർത്തിവച്ച സർവേ ഏഴിന് പുന:രാരംഭിക്കും. ആലുവ താലൂക്ക് വികസന സമിതി യോഗം ചുമതലപ്പെടുത്തിയ പതിനൊന്നംഗ ഉപസമിതിയുടെ പരിശോധനയാണ് മതിയായ സ്കെച്ച് ഇല്ലാത്തതിനെ തുടർന്ന് ശനിയാഴ്ച നിർത്തിവച്ചത്.
ഇന്നലെ നടന്ന ആലുവ താലൂക്ക് വികസന സമിതി യോഗത്തിലാണ് ഏഴിന് സർവേ പുനരാരംഭി ക്കാൻ തീരുമാനിച്ചത്. റോഡിന്റെ നിലവിലെ യഥാർഥ സ്കെച്ച് തയാറാക്കി കൊണ്ടുവരാൻ അങ്കമാലി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു. പ്രാഥമിക സർവേയിൽ 55 കൈയേറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.