ഷിബു തെക്കുംപുറത്തിന്റെ ജനസമ്പർക്ക പരിപാടി
1492369
Saturday, January 4, 2025 4:59 AM IST
കോതമംഗലം: കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന്റെ ജനസമ്പർക്ക പരിപാടിക്ക് തുടക്കംകുറിച്ചു.
ജനങ്ങളെ നേരിൽകണ്ട് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്യുകയാണ് ജനസമ്പർക്ക പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളിയിലാണ് ഭവന സന്ദർശനം ആരംഭിച്ചത്.
200 ദിവസങ്ങൾകൊണ്ട് കോതമംഗലത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും ഭവന സന്ദർശനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്നും തുടർന്ന് പഞ്ചായത്ത് തലങ്ങളിൽ വികസന സെമിനാറുകൾ നടത്തുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.