തിരുനാൾ
1492364
Saturday, January 4, 2025 4:59 AM IST
സെബിപുരം പള്ളിയിൽ
കാലടി : മഞ്ഞപ്ര സെബിപുരം പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വൈകിട്ട് 5. 30ന് ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ ദേവാലയത്തിന്റെ ജൂബിലി സ്മാരകമായി നിർമിച്ച പുതിയ കൊടിമരം ആശീർവദിച്ചു.
ബിഷപ്പും ഇടവക വികാരിയും ചേർന്ന് കൊടിയേറ്റി. പള്ളിയിൽ നടന്ന കുർബാനയ്ക്ക് ഫാ.വിൻസൺ കൊടുങ്ങൂക്കാരൻ മുഖ്യകാർമികനായി. ഇന്ന് രാവിലെ 7.30ന് വാഹനങ്ങളുടെ വെഞ്ചരിപ്പ്, എട്ടു മുതൽ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് വൈകിട്ട് രൂപം എഴുന്നള്ളിപ്പ്.
തുടർന്ന് ആഘോഷമായ പാട്ട് കുർബാന. ഞായറാഴ്ച രാവിലെ 6.15ന് കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന. ശനിയാഴ്ച വൈകിട്ട് ചന്ദ്രപ്പുരയിലേക്കും ഞായറാഴ്ച ഉച്ചയ്ക്ക് കുഴിയംപാടം കപ്പേളയിലേക്കും പ്രദക്ഷിണം ഉണ്ടാകും. തുടർന്ന് മെഗാ ഷോയും ഉണ്ടാകും.
ഐമുറി തിരുഹൃദയ പള്ളിയിൽ
പെരുമ്പാവൂര്‍: ഐമുറി തിരുഹൃദയ പള്ളിയിൽ പരിശുദ്ധ കുര്ബാനയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുഹൃദയത്തിന്റെയും തിരുനാളിന് കൊടിയേറി. ഇന്ന് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ രാവിലെ 6.30ന് പാട്ടുകുര്‍ബാന, പ്രസംഗം. വൈകുന്നേരം അഞ്ചിന് തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം. തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്ന് പ്രയോഗം. നാളെ തുരുഹൃദയ തിരുനാള്‍ ദിനത്തില്‍ രാവിലെ ആറിനും, എട്ടിനും കുര്‍ബാന.
10ന് തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം. തുടര്‍ന്ന് പ്രദക്ഷിണം. വൈകിട്ട് 5.30-ന് കുര്‍ബാന, രൂപം എടുത്തുവയ്ക്കല്. തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.30-ന് കുര്‍ബാന. രാത്രി ഏഴിന് കൊച്ചിന് ഡിവൈന്‍സ് മില്ലേനിയം സിംഗേഴ്സ് അവതരിപ്പിക്കുന്ന മെഗാഷോ.
മേയ്ക്കാട് പള്ളിയിൽ
നെടുമ്പാശേരി: മേക്കാട് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ പരിശുദ്ധകന്യകാമറിയത്തിന്റെയും, വിശുദ്ധസെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോൺസൺ കുവേലി കൊടിയേറ്റി. മുൻ വികാരി ഫാ. ജോസഫ് കോഴിക്കാടൻ ദിവ്യബലി, പ്രസംഗം,നൊവേന എന്നിവയ്ക്ക് കാർമികത്വം വഹിച്ചു.
ഇന്നു രാവിലെ ഏഴിന് ദിവ്യബലി, തുടർന്ന് വീടുകളിലേക്ക് അമ്പു പ്രദക്ഷിണം. വൈകിട്ട് അഞ്ചിന് തിരുസ്വരൂപം എഴുന്നള്ളിക്കൽ, ആഘോഷമായ ദിവ്യബലി. തുടർന്ന് മധുരപ്പുറം സെന്റ് ജോർജ് കപ്പേളയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ പ്രദക്ഷിണം.
ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാന.തുടർന്ന് പ്രദിക്ഷണം സമാപന ആശിർവാദം. വൈകീട്ട് മൂന്നിന് തിരുസ്വരൂപം എടുത്തു വയ്ക്കൽ, കൊടിയിറക്കം രാത്രി 7.30ന് ആറ്റിങ്ങൽ ശ്രീധന്യയുടെ "അപ്പ'എന്ന നാടകം. തിങ്കളാഴ്ച ഇടവകയിലെ പരേതരായവരുടെ ഓർമ്മ ദിനം. രാവിലെ 6 30ന് ദിവ്യബലി, ഒപ്പീസ് എന്നിവ ഉണ്ടാകും.