ഭക്തിനിർഭരമായി മാനാട്ടുപറന്പ് ഊട്ടുതിരുനാൾ
1492362
Saturday, January 4, 2025 4:59 AM IST
വൈപ്പിൻ : തീർഥാടന കേന്ദ്രമായ മാനാട്ടുപറമ്പ് തിരുഹൃദയ പള്ളിയിലെ ഊട്ടുതിരുനാളിൽ സംബന്ധിച്ച് നൂറുകണക്കിന് ഭക്തജനങ്ങൾ സായൂജ്യമടഞ്ഞു.
ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. നെൽസൺ ജോബ് കളപ്പുരക്കൽ വചന പ്രഘോഷണം നടത്തി. തുടർന്ന് നേർച്ചസദ്യ ആശീർവാദവും നേർച്ചസദ്യയും നടന്നു.
വികാരി ഫാ. മൈക്കിൾ ഡിക്രൂസ്, ഊട്ടു തിരുനാൾ ജനറൽ കൺവീനർ സജി കുരിശിങ്കൽ, ബൈബിൾ കൺവൻഷൻ കൺവീനർ ജോസ് ആശാരിപ്പറമ്പിൽ, ഇടവക കൈക്കാരന്മാർ എന്നിവർ നേതൃത്വം നൽകി.