എൽദോസ് കുന്നപ്പള്ളിയുടെ ഗ്രാമയാത്രയ്ക്ക് തുടക്കമായി
1492361
Saturday, January 4, 2025 4:59 AM IST
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎ നയിക്കുന്ന ഭവന സന്ദർശന ജനസമ്പർക്ക പരിപാടി ഗ്രാമ യാത്രയ്ക്ക് ഉജ്വല തുടക്കം. ബെന്നി ബഹനാൻ എംപി യാത്ര ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലത്തിലെ പതിനയ്യായിരത്തോളം വീടുകളിൽ എംഎൽഎ എത്തിച്ചേരും. ഇന്നലെ രാവിലെ വെങ്ങോല പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ അയ്യൻ ചിറങ്ങരയിൽ കുഞ്ഞിട്ടിക്കുടിയിൽ സണ്ണി തോമസിന്റെ ഭവനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കൽ, അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, ഡിസിസി സെക്രട്ടറിമാരായ വി.എം. ഹംസ ,പോൾ ഉതുപ്പ്, ജോയി പുണൂലി, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, കെ.പി. വർഗീസ്, കെ.എൻ . സുകുമാരൻ, ജോജി ജേക്കബ്, രാജു മാത്താറ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ മുഴുവൻ വാർഡുകളിലും 148 ദിവസങ്ങളിലായി നേരിട്ട് ജനങ്ങളോട് സംവദിക്കത്തക്ക വിധമാണ് പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത് .ഒരു വാർഡിലെ 100 ഭവനങ്ങളിൽ വീതമാണ് എംഎൽ എത്തുന്നത്.
തുടർന്നുള്ള വാർഡ് 16 പെരുമാനിയിൽ ഇന്നും വാർഡ് 17 അറക്കപ്പടിയിൽ ആറാം തീയതിയും, വാർഡ് 18 പൂമലയിൽ ഏഴാം തീയതിയും , വാർഡ് 19 മിനി കവലയിൽ എട്ടാം തീയതിയും ,വാർഡ് 20 മരോട്ടിച്ചോട് ഒമ്പതാം തീയതിയും ,വാർഡ് 21 ശാലേമിൽ പത്താം തീയതിയും ,
വാർഡ് 22പാലായി കുന്നിൽ പതിനൊന്നാം തീയതിയും, വെങ്ങോല പഞ്ചായത്തിലെ പര്യടനത്തിന്റെ അവസാന ദിനമായ പന്ത്രണ്ടാം തീയതി വാർഡ് ഇരുപത്തിമൂന്നിൽ ചുണ്ട മലയിൽ വൈകിട്ട് മൂന്നിനും ഗ്രാമ യാത്രയിലൂടെ ഭവനങ്ങളിൽ എത്തുമെന്ന് എംഎൽഎ അറിയിച്ചു.