കരുതലും കൈത്താങ്ങും അദാലത്ത്: 207 പരാതികള്‍ക്ക് പരിഹാരം
1492358
Saturday, January 4, 2025 4:45 AM IST
പറവൂർ: പറവൂര്‍ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തില്‍ 207 പരാതികള്‍ക്ക് പരിഹാരം. ആകെ 303 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 96 പേര് ഹാജരായില്ല. 188 പുതിയ അപേക്ഷകള്‍ ലഭിച്ചു. അദാലത്തില്‍ 30 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
20 പിഎച്ച്എച്ച് കാര്‍ഡുകളും 10 അന്ത്യോദയ അന്ന യോജന കാര്‍ഡുകളുമാണ് വിതരണം ചെയ്തത്. കേസരി എ ബാലകൃഷ്ണപിള്ള ടൗണ്‍ഹാളില്‍ നടന്ന അദാലത്ത് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സന്നിഹിതനായിരുന്നു.
പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ശശിധരന്, ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രന്, എ.എസ്. അനില്‍ കുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് ചെയര്മാന് എം.ജെ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.