മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രതി പിടിയിൽ
1492355
Saturday, January 4, 2025 4:45 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന മോഷ്ടാവിനെ എറണാകുളത്ത് പിടികൂടി. നായരമ്പലം സ്വദേശി ലിജോയാണ് പിടിയിലായത്. ചോറ്റാനിക്കര സ്വദേശി വി.എൻ. ശിവരാജന്റെ മോഷണം പോയ ബൈക്ക് ചിറ്റൂർ റോഡിൽ വച്ച് കണ്ട ചോറ്റാനിക്കര സ്വദേശി ശരത് ബാബു തടഞ്ഞു നിർത്തി പോലീസിൽ അറിയിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് രണ്ടോടെ സെൻട്രൽ പോലീസ് എത്തി പ്രതിയെയും ബൈക്കും കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ചോറ്റാനിക്കര വായനശാലക്ക് മുന്നിൽ ബൈക്ക് വച്ചശേഷം ബസിൽ എറണാകുളത്ത് പോയി വൈകുന്നേരം മടങ്ങിവന്നപ്പോഴാണ് ബൈക്ക് മോഷണം പോയതായി ശിവരാജൻ അറിയുന്നത്. ഉടൻ ചോറ്റാനിക്കര പോലീസിൽ പരാതി നൽകി.