കോ​ത​മം​ഗ​ലം : സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ചാ​ല​ക്കു​ടി ക​ല്ലൂ​ർ തെ​ക്കു​മു​റി മാ​മ്പ്ര ചെ​മ്പാ​ട്ട് റി​യാ​ദ് (23), കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വി​ല​ങ്ങ് ത​ക​ര​മ​ട ത​ൻ​സീ​ർ (25) എ​ന്നി​വ​രെ​യാ​ണ് ഊ​ന്നു​ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


ക​ഴി​ഞ്ഞ​മാ​സം 22 ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു നെ​ല്ലി​മ​റ്റം കു​ത്തു​കു​ഴി ഭാ​ഗ​ത്തു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ സ്ലൈ​ഡിം​ഗ് ഗ്ലാ​സ് ഡോ​ർ തി​ക്കി​ത്തു​റ​ന്ന് അ​ക​ത്ത് ക​യ​റി ലോ​ക്ക​റി​ൽ നി​ന്നും മേ​ശ​യി​ൽ നി​ന്നു​മാ​യി 215840 രൂ​പ​യും ഒ​രു മൊ​ബൈ​ൽ ഫോ​ണു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 38 ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് റി​യാ​ദ്. ത​ൻ​സീ​റി​നെ​തി​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം കേ​സു​ക​ൾ ഉ​ണ്ട്.

മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ് ഐ ​മാ​രാ​യ പി.​എ.​സു​ധീ​ഷ്, കു​ര്യാ​ക്കോ​സ്, സി​പി​ഒ​മാ​രാ​യ അ​ഭി​ലാ​ഷ് ശി​വ​ൻ, ദ​യീ​ഷ് നി​ജു എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.