കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ
1492353
Saturday, January 4, 2025 4:45 AM IST
മൂവാറ്റുപുഴ : കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. മുടവൂർ ചുരമുടി ഭാഗത്ത് താമസിക്കുന്ന പത്തനംതിട്ട പുറമറ്റം തൃക്കുന്നത്ത് അരുൺ (27), വെള്ളൂർക്കുന്നം മുടവൂർ വെളിയത്ത് കവല നെടുപറമ്പൻ റിക്സൻ വർഗീസ് (31), വെളിയത്ത് കവല ചേന്നാട്ട അഖിൽ ബോസ്(32), വെളിയത്തു കവല നെടുതല സജി (52) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
31 ന് വൈകുന്നേരം വെളിയത്ത് കവല ഭാഗത്താണ് സംഭവം. ബസിന് മുന്നിലൂടെ പോവുകയായിരുന്ന അരുണിന്റെ സ്കൂട്ടർ സൈഡ് ഒതുക്കുന്നതിന് ബസ് ഡ്രൈവർ ഹോൺ മുഴക്കിയതാണ് പ്രകോപനകാരണം. ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.