മുനന്പം സമരത്തിനു പിന്തുണയുമായി രമേശ് ചെന്നിത്തല
1492352
Saturday, January 4, 2025 4:45 AM IST
വൈപ്പിൻ: സംസ്ഥാന സർക്കാർ ഫലപ്രദമായ ചർച്ചകൾ നടത്തിയിരുന്നെങ്കിൽ മുനമ്പം ഭൂമി പ്രശ്നം ഇത്രയധികം നീണ്ടുപോകുമായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ.
മുനമ്പം നിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് ഇറക്കി വിടാനുള്ള നീക്കങ്ങൾ നീതിരഹിതമാണ്. ന്യായം ഇവിടുത്തെ ജനതയുടെ ഭാഗത്താണെന്നും മുനമ്പം ഭൂസംരക്ഷണസമിതിയുടെ സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇനിയെങ്കിലും ഈ വിഷയത്തിൽ കുറേക്കൂടി ഗൗരവമായ ഇടപെടൽ സർക്കാർ നടത്തണം. പ്രശ്നവുമായി ബന്ധപ്പെട്ട സർക്കാർ നിയോഗിച്ചിരിക്കുന്ന ജുഡീഷൽ കമ്മീഷനു മുന്നിൽ തങ്ങളുടെ പരാതികൾ കൃത്യമായി ഉന്നയിക്കാൻ ജനങ്ങൾ തയാറാകണം.
കൂട്ടായി ആലോചിച്ച് ശേഷം മുനമ്പം ഭൂമി വിഷയം തങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.