കൊ​ച്ചി: സം​സ്ഥാ​ന​ത്തെ കാ​യി​ക മേ​ഖ​ല​യു​ടെ അ​ഭി​മാ​ന​മാ​യ കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ സ്‌​കൂ​ളി​നെ അ​ടു​ത്ത വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക മേ​ള​യി​ൽ​നി​ന്ന് വി​ല​ക്കി​യ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം. അ​ടി​യ​ന്ത​ര​മാ​യി വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ർ ബേ​സി​ൽ സ്‌​കൂ​ളി​ന് ചാ​ന്പ്യ​ൻ​പ​ട്ടം നി​ഷേ​ധി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന വി​ചി​ത്ര​മാ​യ ന​ട​പ​ടി​യെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്ത​ത്. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​ത് ഏ​ത് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്? നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പേ​ക്കൂ​ത്തു​ക​ളു​ടെ​യും കൈ​യാ​ങ്ക​ളി​യു​ടെ​യും പേ​രി​ൽ കു​പ്ര​സി​ദ്ധ​നാ​യ മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ വ​കു​പ്പാ​ണ് ഈ ​ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണം.

പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി തു​ല​യ്ക്കു​ന്ന പ്ര​തി​കാ​ര ന​ട​പ​ടി എ​ടു​ത്ത​ത് അ​തി​ശ​യ​ക​ര​മാ​ണ്. ഏ​ത് നി​യ​മ​ത്തി​ന്‍റെ​യും യു​ക്തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് വ​കു​പ്പ് വി​ശ​ദീ​ക​രി​ക്ക​ണം. വി​ല​ക്ക് നീ​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കും. മാ​ർ ബേ​സി​ൽ സ്‌​കൂ​ളി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കും.

ദീ​ർ​ഘ​കാ​ലം സം​സ്ഥാ​ന, ദേ​ശീ​യ ചാ​മ്പ്യ​ൻ​മാ​രാ​യി​രു​ന്ന മാ​ർ ബേ​സി​ൽ സ്കൂ​ൾ എ​ക്കാ​ല​വും കാ​യി​ക കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ന​യാ പൈ​സ പി​ന്തു​ണ കൂ​ടാ​തെ​യാ​ണ് ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി കോ​ത​മം​ഗ​ലം സ്കൂ​ളു​ക​ൾ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്ന​ത്.

മാ​ർ ബേ​സി​ലി​നെ​തി​രെ​യു​ള്ള നീ​ക്കം ക​രു​തി​ക്കൂ​ട്ടി​യു​ള്ള​താ​ണ്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ വാ​യ് മൂ​ടി​ക്കെ​ട്ടി നി​ശ​ബ്ദ​മാ​ക്കാ​മെ​ന്ന വ്യാ​മോ​ഹം മ​ന്ത്രി ശി​വ​ൻ​കു​ട്ടി​ക്കു വേ​ണ്ട. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കും. സ്‌​കൂ​ളി​ലെ ഒ​രു കു​ട്ടി​ക്ക് പോ​ലും അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ലെ​ന്നും ഷി​ബു തെ​ക്കും​പു​റം വ്യ​ക്ത​മാ​ക്കി.