മന്മോഹന് സിംഗ് ഉദാരവത്കരണ നടപടികള്‍ക്ക് മനുഷ്യമുഖം നല്കിയ ഭരണാധികാരിയെന്ന് ചെന്നിത്തല
1492350
Saturday, January 4, 2025 4:18 AM IST
കൊച്ചി: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്മോഹനം എന്ന പേരില്‍ മന്മോഹന് സിംഗ് അനുസ്മരണം സംഘടിപ്പിച്ചു. രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ക്ക് മനുഷ്യമുഖം നല്കിയ ഭരണാധികാരിയായിരുന്നു ഡോ. മന്മോഹന് സിംഗ് എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയ ധനമന്ത്രിയും തിളക്കമുള്ള ഭരണകാലം രാജ്യത്തിന് നല്കിയ പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കമല സദാനന്ദന്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി.ഇ. അബ്ദുള്‍ ഗഫൂര്‍,
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, നേതാക്കളായ വി.പി. സജീന്ദ്രന്, എന്‍. വേണുഗോപാല്‍, കെ.പി. ധനപാലന്, ജോസഫ് വാഴക്കന് തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചു.