വിവാഹ വാഗ്ദാനം നല്കി പീഡനം;യുവാവ് പിടിയില്‍
1492347
Saturday, January 4, 2025 4:18 AM IST
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചോറ്റുപാറ പുളിക്കിയില്‍ വീട്ടില്‍ ജോഷി പി. ജോയി (29) യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാര്‍, എസ്ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം കോഴിക്കോട്ടെ വാടകവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
വിവാഹിതനായ പ്രതി അതു മറച്ചുവച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.