15 വർഷം ഒളിവിലായിരുന്ന പ്രതി കുടുങ്ങി
1492346
Saturday, January 4, 2025 4:18 AM IST
മൂവാറ്റുപുഴ: വധശ്രമക്കേസിൽ 15 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നയാൾ കുടുങ്ങി. മലപ്പുറം തിരൂർ തൃക്കണ്ടിയൂർ പൂക്കയിൽ പെരുമാൾ പറമ്പിൽ ജാസിറി(39) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2009 ജനുവരിയിൽ പേഴയ്ക്കാപ്പിള്ളിയിൽ സ്കൂട്ടറിൽ വരികയായിരുന്ന മുഹമ്മദിനെയും സുഹൃത്തിനേയും തടഞ്ഞു നിർത്തി ആക്രമിച്ച കേസിലെ പ്രതിയാണിയാൾ.
എട്ട് പ്രതികളുണ്ടായിരുന്ന സംഭവത്തിൽ രണ്ടാം പ്രതിയായ ഇയാളെ ഒഴികെ ബാക്കി എല്ലാവരേയും നേരത്തെ തന്നെ പിടികൂടിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐമാരായ ദിലീപ് കുമാർ, ഉബൈസ്, എസ്സിപിഒ ധനേഷ്, ബി. ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.