വിദ്യാര്‍ഥിനിയുടെ ലാപ്ടോപ് മോഷ്ടിച്ച യുവാവിനെ പിടികൂടി
1492345
Saturday, January 4, 2025 4:18 AM IST
കൊച്ചി: നഗരത്തില്‍ സ്വകാര്യകോഴ്സിനു പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. വയനാട് പടിഞ്ഞാറേത്തറ ചപ്പാലിയില് വീട്ടില്‍ ജിഹാസി(24)നെയാണ് വയനാട്ടില്‍ നിന്ന് നോര്‍ത്ത് പോലീസ് എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
എസ്ആര്‍എം റോഡിലെ വിദ്യാര്‍ഥിനിയുടെ താമസസ്ഥലത്തു നിന്നാണ് ഇയാള്‍ 40,000 രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ചത്.
കഴിഞ്ഞ 30 ന് രാത്രി തുറന്നു കിടന്ന ജനാലയിലൂടെ കംപ്യൂട്ടര്‍ അടങ്ങിയ ബാഗ് മോഷ്ടിക്കുകയായിരുന്നു. ഇതിനുശേഷം പ്രതി വയനാട്ടിലേക്ക് കടന്നുകളഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.