മാർ അത്തനേഷ്യസ് ട്രോഫി: മിനി മാറ്റ് സെമി ഫൈനൽ ഇന്ന്
1492344
Saturday, January 4, 2025 4:18 AM IST
ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 22ാമത് അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് മിനി മാറ്റ് മത്സരങ്ങളിൽ കോതമംഗലവും മൂവാറ്റുപുഴയും സെമി ഫൈനലിൽ.
പനമ്പിള്ളി നഗർ ഗവ സ്പോർട്ട്സ് സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ സെമിയിലെത്തിയത്. ഇന്ന് പാലക്കാട് പിഎംജി സ്കൂളിനെ നേരിടും.
രണ്ടാം മത്സരത്തിൽ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോല്പിച്ചാണ് മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ സെമിയിൽ പ്രവേശിച്ചത്.
ഇന്ന് കുന്നംകുളം ജിഎംബി ഹയർ സെക്കൻഡറി സ്കൂളിനെ നേരിടും.