കൊല്ലപ്പെട്ട ശരത്തിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ ഡിസിസി ഓഫീസിലെത്തി
1492343
Saturday, January 4, 2025 4:18 AM IST
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിന്റെ ശിക്ഷാവിധി അറിഞ്ഞശേഷം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ എറണാകുളം ഡിസിസി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച് മറ്റുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട 10 പേരെ ഒഴിവാക്കിയതിനെതിരെ അപ്പീല്‍ പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തില്‍ തന്നെ ഉചിതമായ നടപടികള്‍ സ്വീകരിക്കും.
പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ വാങ്ങി കൊടുക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. ഹൈബി ഈഡന് എംപി, ഡിസിസി പ്രസിഡന്റെ മുഹമ്മദ് ഷിയാസ്,
എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു.