ലഹരി മാഫിയയുടെ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു
1490095
Friday, December 27, 2024 3:13 AM IST
ആലുവ: ശിവരാത്രി മണപ്പുറത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ഒരാളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ അനാഥാലയത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി ജോസൂട്ടി(25)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ രണ്ടോടെ മണപ്പുറത്തെ കുട്ടിവനത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന ശേഷം രണ്ട് യുവാക്കൾ ബൈക്കിൽ കയറിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉളിയന്നൂർ സ്വദേശിയായ അരുൺ, കുന്നത്തേരി സ്വദേശി ഫിറോസ് എന്നിവരാണ് ബൈക്കിൽ കയറിപ്പോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫിറോസ് കഞ്ചാവ് കേസിൽ പ്രതിയാണ്. ആലുവ പോലീസെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ ജില്ലാശുപത്രി മോർച്ചറിയിൽ.