മേഘ ആന്റണി മിസ് കേരള 2024
1489307
Monday, December 23, 2024 1:45 AM IST
കൊച്ചി: എറണാകുളം സ്വദേശിനി മേഘ ആന്റണി 2024ലെ ഇംപ്രസാരിയോ, സ്വയംവര സില്‍ക്സ് മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം സ്വദേശിനി എൻ. അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ സ്വദേശിനി എയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി.
മിസ് ഫോട്ടോ ജനിക്ക്: സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍: സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുള്‍ വോയ്സ്: അമ്മു ഇന്ദു അരുൺ, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍: അസ്മിൻ, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍: റോസ്മി ഷാജി, മിസ് ബ്യൂട്ടിഫുള്‍ ഐസ്: എയ്ഞ്ചൽ ബെന്നി,
മിസ് ടാലന്റഡ്: അദ്രിക സഞ്ജീവ്, മിസ് കണ്‍ജെനിയാലിറ്റി: യു.ബി.കീർത്തി ലക്ഷ്മി, മിസ് ഫിറ്റ്നസ്: റോസ്മി ഷാജി എന്നിവരാണ് മറ്റു വിഭാഗങ്ങളിലെ വിജയികൾ.