ജിലുമോൾക്ക് പുരസ്കാരം സമ്മാനിച്ചു
1490083
Friday, December 27, 2024 3:13 AM IST
മൂവാറ്റുപുഴ: അജു ഫൗണ്ടേഷൻ നൽകിവരുന്ന ഡി ശ്രീമാൻ നന്പൂതിരി പുരസ്ക്കാരം ജിലുമോൾ മാരിയറ്റ് തോമസിന് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. സാനു സമ്മാനിച്ചു. മനുഷ്യൻ എന്നത് വിസ്മയകരമായ കാഴ്ചയാതിനാലാണ് ജിലുമോളെ പോലുള്ളവർക്ക് ജീവിതത്തിൽ വലിയ പ്രതിസന്ധികൾ മറികടക്കാനാകുന്നതെന്ന് സാനു പറഞ്ഞു. പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിച്ചു.
എബനേസർ ഫൗണ്ടേഷൻ എൻഡോവ്മെന്റ് മുൻ എംപിയും അജു ഫൗണ്ടേഷൻ ഡയറക്ടറുമായ സെബാസ്റ്റ്യൻ പോൾ കെഎഫ്ബി അന്ധവനിത തൊഴിൽ പരിശീലന ഉല്പാദന കേന്ദം പ്രതിനിധികൾക്ക് സമ്മാനിച്ചു. സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ ജെ. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കണ്‍സ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ ഡി ശ്രീമാൻ നന്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ഡയറക്ടർ ഗോപി കോട്ടമുറിക്കൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.