അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം
1490082
Friday, December 27, 2024 3:12 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എംഎൽഎ ഫലകം അനാഛാദനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് മാത്യു ആദായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടയ്ക്കോട്ട്, സാബു മത്തായി, സാലി ഐപ്പ്, ആനീസ് ഫ്രാൻസിസ്, സണ്ണി കാഞ്ഞിരത്തിങ്കൽ, റോബിൻ ഏബ്രഹാം, ബോബൻ ജേക്കബ്, ചിന്നമ്മ ജോസ്, ലിസി കുരുവിള, പി.എം. ജലാലുദ്ദീൻ, ടൈഗ്രീസ് ആന്റണി, എൽദോ ഐസക്, മിൽസി ഷാജി, നൈസ് എൽദോ, സാറാമ്മ പൗലോസ്, റെജി സാന്റി തുടങ്ങിയവർ പ്രസംഗിച്ചു.