ആലുവ: നൊച്ചിമ പിഷാരത്ത് കുടുംബയോഗ ട്രസ്റ്റിൻെറ എട്ടാമത് വാർഷികാഘോഷവും കുടുംബയോഗവും നടന്നു. സിനിമാ താരം സിജു വിൽസൺ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

പുതിയ ബഹുനില കെട്ടിടത്തിൻന്‍റെ തറക്കല്ലിടൽ ചടങ്ങ് രക്ഷാധികാരി പി.എം. സുകുമാരൻ നായരും, ട്രസ്റ്റ് പ്രസിഡന്‍റ് എ .കെ. അനിൽകുമാറും ചേർന്ന് നിർവഹിച്ചു. പ്രതിഭകളെ എടത്തല ഗ്രാമപഞ്ചായത്തംഗം സ്വപ്ന ഉണ്ണി ആദരിച്ചു.

ട്രസ്റ്റ് സെക്രട്ടറി പി.സി. ഉണ്ണി വാർഷിക റിപ്പോർട്ടും ഖജാൻജി പി.എസ്. സദാശിവൻ കണക്കും അവതരിപ്പിച്ചു. പി.എൻ. ഗോപാലകൃഷ്ൻ, പി.ജി. രാമാനുജൻ, ഉഷാ ബാലകൃഷൻ, എ.പി. ഹരിദാസ്, ഗീത കെ. നായർ, ശോഭാ സദാശിവൻ, പി.എസ്. ശ്രീകാന്ത്, പി.യ.ു. അയന എന്നിവർ സംസാരിച്ചു.