അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കം
1490085
Friday, December 27, 2024 3:13 AM IST
പുത്തൻകുരിശ്: യാക്കോബായ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ തുടക്കമായി. സിറോ മലബാർസഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും കാതോലിക്കോസ് അസിസ്റ്റന്റുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തുടർന്ന് മലങ്കര മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകി.
വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. "ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു’ (ആമോസ് 5:24) എന്ന ഈ വർഷത്തെ ചിന്താവിഷയം മെത്രാപ്പോലീത്ത മുഖ്യ സന്ദേശത്തിൽ അവതരിപ്പിച്ചു. \
ഫാ. മാത്യൂസ് ചാലപ്പുറം രോഗികൾക്കായി സമർപ്പണ പ്രാർഥന നടത്തി. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത സമാപന പ്രാർഥന നടത്തി. സുവിശേഷ സംഘം പ്രസിഡന്റ് ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ ഈവാനിയോസ്, മാത്യൂസ് മാർ അഫ്രേം, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഏലിയാസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ ക്ലീമിസ്, പൗലോസ് മാർ ഐറേനിയോസ്, യാക്കോബ് മാർ അന്തോണിയോസ്, സഖറിയാസ് മാർ പീലക്സിനോസ്, ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മാർ അന്തിമോസ്, മാത്യൂസ് മാർ തീമോത്തിയോസ്, ഗീവർഗീസ് മാർ സ്തേഫാനോസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ അല്മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സംബന്ധിച്ചു.