കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു
1489581
Tuesday, December 24, 2024 4:56 AM IST
മുവാറ്റുപുഴ : മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. ഛായചിത്രങ്ങളിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം. സലിം, വർഗീസ് മാത്യു, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പി.ടി. തോമസിനെയും അ നുസ്മരിച്ചു.
കൂത്താട്ടുകുളം : കോണ്‍ഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി. പിറവം ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണി അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട്: കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കെ. കരുണാകരന്, പി.ടി. തോമസ് അനുസ്മരണ യോഗം മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റോബിന് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടയ്ക്കോട്ട് മുഖ്യ പ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാണി പിട്ടാപ്പിള്ളില്‍ പ്രസംഗിച്ചു.
കോലഞ്ചേരി: മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ പതിനാലാം ചരമവാർഷികം ആചരിച്ചു. മംഗലത്തുനടയിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു.
പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഹൗസിൽ നടത്തിയ അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മനോജ് കാരക്കാട്ട് ആദ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എം. ലത്തീഫ് ഉത്ഘാടനം ചെയ്തു.
കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കെ. കരുണാകരൻ അനുസ്മരണയോഗം കെപിസിസി മൈനൊരിറ്റി സംസ്ഥാന പ്രസിഡന്റ് സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൻ അധ്യക്ഷത വഹിച്ചു.