ക്വാറികൾ നിയമപരമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് എംപി
1489566
Tuesday, December 24, 2024 4:25 AM IST
മൂവാറ്റുപുഴ: സംസ്ഥാനത്തെ ക്വാറികൾ നിയമപരമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഫ്രാൻസിസ് ജോർജ് എംപി. കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കണ്വൻഷൻ മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നിർമാണത്തിനും, മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും കരിങ്കൽ ഉത്പന്നങ്ങൾ അത്യാവശ്യമാണ്. ക്വാറികൾ നിയമപരമായി പ്രവർത്തിക്കാൻ ശ്രദ്ധിക്കണമെന്നും ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.
ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. മനീഷ് പി. മോഹനൻ അധ്യക്ഷത വഹിച്ചു. എൻ.വി പൗലോസ് കുട്ടി, സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബു, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, എസ്.എം.കെ. മുഹമ്മദലി, ശങ്കർ ടി. ഗണേഷ്, ഷെറീഫ് പുത്തൻപുര, അനിൽകുമാർ, സജി കെ. ഏലിയാസ്, രാജേഷ് മാത്യു, കെ.എൻ. പ്രശാന്ത്, സജി മാത്യു, അലക്സ് പെരുമാലി, സാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മനീഷ് പി. മോഹനൻ-പ്രസിഡന്റ്, ശങ്കർ ടി. ഗണേഷ്, ഒ.പി ബേബി, സജി മാത്യു, വിശ്വനാഥൻ-വൈസ് പ്രസിഡന്റുമാർ, രാജേഷ് മാത്യു-സെക്രട്ടറി, വിനു കോതമംഗലം, സനോജ് കുര്യാക്കോസ്, വർക്കി തങ്കച്ചൻ-ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.