ഒഴുക്കിൽപ്പെട്ട വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു
1489556
Monday, December 23, 2024 10:12 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. ഈസ്റ്റ് മാറാടി മാളിയേക്കൽ തടത്തിൽ ബെന്നി മാത്യുവിന്റെ മകൻ അഫിൽ ബെന്നി (16) ആണ് മരിച്ചത്.
സംസ്കാരം ഇന്നു രണ്ടിന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ. അമ്മ: ഷൈനി. സഹോദരൻ: അതുൽ (കിൻഫ്ര നെല്ലാട്). നിർമല ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിയായിരുന്നു.