തിരുപ്പിറവിയുടെ മംഗള ഗീതവുമായി സിഎസിയുടെ ക്രിസ്മസ് മ്യൂസിക്കല്‍ ഈവ്
1489910
Wednesday, December 25, 2024 2:00 AM IST
കൊച്ചി: ക്രിസ്മസ് രാവില്‍ തിരുപ്പിറവിയുടെ മംഗള ഗീതവുമായി കൊച്ചിന് ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷ(സിഎസി)നിലെ വിദ്യാര്‍ഥികള്‍.
വരാപ്പുഴ അതിരൂപതയും റെഡെക്സല് മീഡിയ ഹബ്ബും സംയുക്തമായി നടത്തുന്ന ക്രിസ്മസ് ആഘോഷം ജിങ്കില്‍ വൈബ്സിന്റെ മൂന്നാംദിനത്തിലായിരുന്നു സിഎസിയിലെ പഠിതാക്കള്‍ ക്രിസ്മസ് കാരള്‍ അവതരിപ്പിച്ചത്.
സിഎസി ഡയറക്ടര്‍ ഫാ. ടൈറ്റസ് കുരിശുവീട്ടിലന്റെ സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് സംഗീത, വാദ്യ, നൃത്താധ്യാപകരായ ജിമ്മി ജോര്‍ജ്, ബിജു തോമസ്, ഡീന്‍ മോഹന്‍, ആല്ബിന് ജോസ്, അരുണ്‍ കളരിക്കല്‍, സുജിത്ത്, ഫെലിക്സ്, ഉഷ, ശ്രുതി എലിസബത്ത്, ഷാരോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ക്രിസ്മസ് ആഘോഷ പരിപാടികള്‍.
ഇന്ന് വൈകിട്ട് ഏഴിന് ലിബിന് സക്കറിയ നയിക്കുന്ന മ്യൂസിക് ഷോ, നാളെ വൈകുന്നേരം കെഎല്‍സിഎയുടെ ക്രിസ്മസ് ഈവ്, 27ന് വൈകിട്ട് ഏഴിന് വേള്‍ഡ് ഓഫ് വിസിലേഴ്സ് അവതരിപ്പിക്കുന്ന വിസില്‍ മ്യൂസിക് ഷോ, 28ന് വൈകിട്ട് ലയതരംഗം മ്യൂസിക് ഷോ എന്നിവയാണ് പരിപാടികള്‍.
50 രൂപയാണ് ടിക്കറ്റ് നിരക്ക്. നാലു പേരടങ്ങുന്ന കുടുംബത്തില്‍ 150 രൂപയുടെ ഫാമിലി പാസ് ലഭിക്കും. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.