ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
1490059
Friday, December 27, 2024 12:47 AM IST
മൂവാറ്റുപുഴ: തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശി പ്ലാമൂട്ടിൽ അജ്മൽ നഹാസ് (23) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം.
പെരുന്പാവൂർ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന അജ്മലിന്റെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയും പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.