ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തി
1489584
Tuesday, December 24, 2024 4:56 AM IST
കൊച്ചി: ആലുവ ഡി സാലസ് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാൻ, ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് നല്‍കുന്നത് ലോകസമാധാനത്തിന്റെ സന്ദേശമാണെന്നും യേശുക്രിസ്തു ജനിച്ചുവീണപ്പോള്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ ഇന്നും ലോകത്തില്‍ നിലനില്‍ക്കുന്നുവെന്നും അതിനെ മറികടക്കുവാന്‍ ലോക സമാധാനത്തിനായി മനുഷ്യരാശി കൈകോര്‍ക്കണമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് പറഞ്ഞു.
ചടങ്ങില്‍ ഡി സാലസ് അക്കാദമി ഡയറക്ടര്‍ ഫാ. ജിനോ ജോസ് പ്ലാത്തോട്ടത്തില്‍, എസ്എഫ്എസ് വിദ്യാശ്രമം സുപ്പീരിയര്‍ ഫാ. സിബിച്ചന് തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് വിവധ കലാപരിപാടികള്‍ നടന്നു.