ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
1490060
Friday, December 27, 2024 12:47 AM IST
കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട കോട്ടയ്ക്കല്‍ വീട്ടില്‍ എ.പി. സച്ചിനാ(25)ണ് മരിച്ചത്. 25ന് ഉച്ചയ്ക്ക് 2.30ന് കുണ്ടന്നൂര്‍ ഭാഗത്തു നിന്ന് തോപ്പുംപടിയിലേക്ക് പോകുകയായിരുന്ന സച്ചിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വില്ലിംഗ്ടണ്‍ ഐലൻഡ് പുതിയ റോഡിലുള്ള വാക് വേയുടെ തൂണില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയടിച്ച് വീണ സച്ചിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹാര്‍ബര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.