പുഷ്പങ്ങളുടെ വിസ്മയ ലോകമൊരുക്കി കൊച്ചിന് ഫ്ലവര്‍ ഷോ
1489312
Monday, December 23, 2024 1:45 AM IST
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ജനുവരി ഒന്നു വരെ നീണ്ടുനില്‍ക്കുന്ന കൊച്ചിന് ഫ്ലവര്‍ ഷോയ്ക്ക് തുടക്കമായി. എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ജിസിഡിഎയും സംയുക്തമായി സംഘടിപ്പിക്കുന്ന 41-ാമത് കൊച്ചിന് ഫ്ലവര്‍ ഷോ മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.