ചാന്ദേലി പാടത്ത് കൃഷിയിറക്കി
1489908
Wednesday, December 25, 2024 2:00 AM IST
നെടുന്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുറയാർ ചാന്ദേ ലി പാടത്ത് 25 ഏക്കറിൽ നെൽ കൃഷിയിറക്കി.
30 വർഷത്തോളമായി തരിശ് കിടന്നിരുന്ന ഭൂമിയിലാണ് ബാങ്ക് ഭരണ സമിതിയുടെ സഹകരണത്തോടെ കൃഷിയിറക്കിയത്.ഞാറ് നടീൽ ബാങ്ക് പ്രസിഡന്റ് എം.കെ. അസീസ് ഉദ്ഘാടനം നടത്തി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് പാറപ്പുറം,ബോർഡ് മെമ്പർമാരായ ടി.കെ. സുരേഷ്, സിദ്ദിഖ്ബാബു, ടി.എം. അസീസ്, അനൂപ് തങ്കപ്പൻ, സീമ അരുൺ, ജീവനക്കാരായ പി.എ. ഷിയാസ്, എ.എം. നവാസ് എന്നിവർ സംസാരിച്ചു.പി.കെ. ബൈജു, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്.