കാറപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
1489554
Monday, December 23, 2024 10:12 PM IST
ആലുവ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. എടത്തല വരിക്കാലക്കുടി ചാത്തനാട് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അതുൽ കൃഷ്ണയാ(18)ണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് കിഴക്കന്പലത്തേക്ക് പോകുന്പോഴാണ് പഴങ്ങനാട് എതിർദിശയിൽ വന്ന കാറുമായി ഇടിച്ചത്. ഗുരുതര പരിക്കേറ്റ അതുലിനെ ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ഏതാനും മാസങ്ങളായി പുക്കാട്ടുപടിയിലെ ന്യൂ ലീഫ് സൂപ്പർ മാർക്കറ്റിൽ പാർട്ട് ടൈം ജോലിക്കാരനായിരുന്നു. അമ്മ: നിഷ. സഹോദരി: അതുല്യ.