മതങ്ങളുടെ അടിസ്ഥാനതത്വം സ്നേഹം: ഡോ. ആന്റണി വാലുങ്കല്‍
1489317
Monday, December 23, 2024 1:46 AM IST
കൊച്ചി: ലോകത്തിലെ എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്വം സ്നേഹമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍. വരാപ്പുഴ അതിരൂപത എക്യുമെനിസം ആന്‍ഡ് ഡയലോഗ് കമ്മീഷന് സംഘടിപ്പിച്ച മതസ്നേഹത്തിന്റെ കാലികപ്രസക്തി എന്ന സംവാദ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മനുഷ്യസ്നേഹത്തിന്റെ തത്വങ്ങളാണ് പറയുന്നതെന്നും അപരനെതിരെ വിദ്വേഷംപരത്താന് ഒരു മതവും പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എക്യുമെനിസം ആന്‍ഡ് ഡയലോഗ് കമ്മീഷന് ഡയറക്ടര്‍ ഫാ. സോജന് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ആലുവ അദ്വൈത ആശ്രമ മഠാധിപതി സ്വാമി ധര്‍മ ചൈതന്യ, ഫൈസല്‍ അസ്ഹാരി, റവ.ഡോ. വിന്‍സെന്റ് വാരിയത്ത്, ഷൈജു കേളന്തറ, സിസ്റ്റര്‍ ഐറിസ്, ഷീബ മോള് തുടങ്ങിയവര്‍ സംസാരിച്ചു.