റോയൽ ഡോക്ടേഴ്സ് ക്രിക്കറ്റ് ലീഗ്: മെഡിക്കൽ ട്രസ്റ്റ് ജേതാക്കൾ
1489313
Monday, December 23, 2024 1:46 AM IST
കൊച്ചി: പ്രമേഹബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ പമ്പ് വെച്ചു നൽകുന്ന "ഡയബറ്റ് ഈസ്" പദ്ധതിയുടെ ധനശേഖരണത്തിനായി റോട്ടറി കൊച്ചിൻ റോയൽസും ഐയോനിയോസ് ഫാർമയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് റോയൽ ഡോക്ടേഴ്സ് ക്രിക്കറ്റ് ലീഗിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ജേതാക്കളായി.
പന്ത്രണ്ടോളം ആശുപത്രികൾ പങ്കെടുത്ത മത്സരത്തിന്റെ ഫൈനലിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയെ പരാജയപ്പെടുത്തിയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് വിജയികളായത്. മികച്ച ബാറ്റ്സ്മാനായി ഡോ. ജിഷ്ണു ആനന്ദും (ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ) മികച്ച ബൗളറായി ഡോ. ജിതിനും (മെഡിക്കൽ ട്രസ്റ്റ്) തെരഞ്ഞെടുക്കപ്പെട്ടു.