കനാൽ റോഡുകൾ തകർന്ന നിലയിൽ
1489579
Tuesday, December 24, 2024 4:56 AM IST
കല്ലൂർക്കാട് : അറ്റകുറ്റപ്പണികൾ നടത്താതെ കനാൽ റോഡുകൾ തകർന്ന നിലയിൽ. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായിട്ടുള്ള കല്ലൂർക്കാട് പഞ്ചായത്ത് ആറാം വാർഡിലെ കനാൽ ബണ്ട് റോഡുകളാണ് സഞ്ചാരയോഗ്യമല്ലാതായത്. നിർമിച്ചതിനു ശേഷം യാതൊരു അറ്റകുറ്റപ്പണിയും എംവിഐപി നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാൽ കനാലിന്റെ അറ്റകുറ്റപ്പണികൾക്കു ഫണ്ട് ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ വാദം. എന്നാൽ പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ടുപയോഗിച്ചാണ് കാലാകാലങ്ങളിൽ കനാൽ റോഡുകൾ നന്നാക്കിയിട്ടുള്ളതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര പറഞ്ഞു.
എംവിഐപി റോഡുകളുടെ നിർമാണ പ്രവർത്തനം പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്നതിന് എംവിഐപി അധികൃതർ അനുമതി നൽകേണ്ടതാണ്. അനുമതി ലഭിക്കുന്നതിനുള്ള പ്രായോഗിക തടസമാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കു തടസമായിരിക്കുന്നത്. നാല് ലക്ഷം മുടക്കിൽ പുനർനിർമാണം നടത്തുന്ന റോഡിന് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.