ക്രിസ്മസ് സന്ദേശമോതി പാപ്പാസംഗമം
1489582
Tuesday, December 24, 2024 4:56 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ പപ്പാഞ്ഞിറാലിയും സംഗമവും സംഘടിപ്പിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള സ്നേഹജ്വാല തെളിയിച്ചുകൊണ്ട് പപ്പാഞ്ഞിറാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വഞ്ചി സ്ക്വയര്‍ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന സ്നേഹസംഗമം കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ ക്രിസ്മസ് സന്ദേശം നല്കി. കെഎല്‍സിഎ അതിരൂപത പ്രസിഡന്റ് സി.ജെ.പോള്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, അല്മായ കമ്മീഷന് അസോ. ഡയറക്ടര്‍ ഫാ. ലിജോ ഓടത്തക്കല്‍, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, കണ്‍വീനര്‍ സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന നൂറുകണക്കിന് പപ്പാഞ്ഞി വേഷധാരികള്‍ പങ്കെടുത്തു. ആധുനിക സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് പപ്പാഞ്ഞി സംഗമം സംഘടിപ്പിച്ചത്.