11 വീടുകളുടെ തറക്കല്ലിടൽ
1490080
Friday, December 27, 2024 3:12 AM IST
കോതമംഗലം: കോതമംഗലം ലയണ്‍സ് ക്ലബ്, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, ഇവിഎം ഗ്രൂപ്പ് എന്നിവർ ചേർന്ന് സൗജന്യമായി നിർമിച്ച് നൽകുന്ന 11 വീടുകളുടെ തറക്കല്ലിടൽ ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ രാജൻ നന്പൂതിരി നിർവഹിച്ചു. നഗരസഭയിലെ എട്ടാം വാർഡ് മലയിൻകീഴിലാണ് ലയണ്‍സ് ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിച്ചു നൽകുന്നത്.
സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ ആശീർവാദം നിർവഹിച്ചു. കോതമംഗലം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിനോജ് ജോർജ് അധ്യക്ഷത വഹിച്ചു. മാർച്ച് 31 ന് നിർമാണം പൂർത്തിയാക്കി 11 വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറ്റം ചെയ്യുമെന്ന് ലയണ്‍സ് ഭാരവാഹികൾ അറിയിച്ചു. ഒരു വീടിന് 10 ലക്ഷം വീതമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.