പോര്‍ട്ട്ഫോളിയോ 2025; ബ്രോഷര്‍ പ്രകാശനം ചെയ്തു
1490087
Friday, December 27, 2024 3:13 AM IST
കൊച്ചി: കൊച്ചി ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 27-ാമത് വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്ഫോളിയോ 2025ന്റെ ബ്രോഷര്‍ എറണാകുളം ഹൗസ് ഓഫ് പ്രോവിഡന്‍സ് അന്തേവാസികള്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം കണ്‍വീനര്‍ പി.ആര്. രാജേഷ്, ജോയിന്റ് കണ്‍വീനര്‍ ടി.പി. സൂരജ്, ട്രഷറര്‍ മനുഷെല്ലി, ജോഷ്വാന്‍ മനു എന്നിവര്‍ പങ്കെടുത്തു.
29 മുതല്‍ ജനുവരി ഒന്നുവരെ എറണാകുളം ദര്‍ബാര്‍ ഹാളിലാണ് ചിത്രപ്രദര്‍ശനം. എറണാകുളത്തെ വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.