ഗുണ്ടാ ലിസ്റ്റിലെ അച്ഛനും മകനും കവർച്ചാ കേസിൽ അറസ്റ്റിൽ
1490092
Friday, December 27, 2024 3:13 AM IST
പെരുമ്പാവൂർ: പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ചാ കേസിൽ അറസ്റ്റിൽ. മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് ഷമീർ(ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 24ന് വൈകീട്ട് കനാൽ പാലം ജംഗ്ഷനിൽവച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞുനിർത്തി കവർച്ച നടത്തുകയായിരുന്നു.
ഷമീർ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതകക്കേസിലെ പ്രതിയാണ്. മകൻ പെരുമ്പാവൂർ, തടിയിട്ടപറമ്പ് സ്റ്റേഷനുകളിൽ നിരവധി കേസിൽ ഉൾപ്പെട്ടയാളാണ്. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ എസ്ഐ ശിവപ്രസാദ് ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.