ട്രെയിൻതട്ടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
1489844
Wednesday, December 25, 2024 12:10 AM IST
കൊച്ചി: ആഡംബര ടൂറിസം ട്രെയിനായ ഗോൾഡൻ ചാരിയറ്റ് തട്ടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി കമലേഷ് ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനു മുൻപ് വാത്തുരുത്തിക്ക് സമീപത്തായിരുന്നു അപകടം. സാധാരണ ഈ ട്രാക്കിലൂടെ ട്രെയിൻ സർവീസ് നടത്താറില്ല.
രണ്ട് വർഷം മുൻപാണ് അവസാനമായി ഈ ട്രാക്കിലൂടെ ട്രെയിൻ കടന്നു പോയത്. ട്രെയിൻ വരുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് പോലീസും പ്രദേശവാസികളും പറഞ്ഞു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു.
ട്രെയിനിൽ നിന്ന് വീണു മരിച്ചു
ആലുവ: ട്രെയിനിൽ നിന്ന് വീണു വയോധികൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് നാലോടെ ആലുവ പോസ്റ്റ് ഓഫീസ് മേൽപ്പാലത്തിനടിയിൽ റെയിൽവേ ട്രാക്കിലാണ് ട്രെയിനിൽ നിന്നും വീണ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 65 വയസ് തോന്നുന്ന മൃതദേഹത്തിന് അഞ്ചര അടി ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം. കാവി വസ്ത്രം. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഫോണ്: 0484-2624006.