യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ
1490088
Friday, December 27, 2024 3:13 AM IST
പെരുമ്പാവൂർ: ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. അറയ്ക്കപ്പടി വെങ്ങോല പെരുമാനി കല്യാത്തുരുത്ത് വീട്ടിൽ ഷിബിൻ ഷാജി(25), ആലപ്പുഴ ചേർത്തല കൂരപ്പള്ളി വീട്ടിൻ വിഷ്ണു (31) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് അറക്കപ്പടി അയ്യൻചിറങ്ങരയിലാണ് സംഭവം. അറക്കപ്പടി അയ്യൻചിറങ്ങര സ്വദേശിയായ ഷാജി, ബന്ധുവായ റെജി സുഹൃത്ത് അരുൺ എന്നിവർക്കാണ് മർദനമേറ്റത്. ഷിബിൻ ഷാജിക്കെതിരെ പെരുമ്പാവൂർ സ്റ്റേഷനിൽ രണ്ട് മയക്ക് മരുന്ന് കേസുകളുണ്ട്. വിഷ്ണു പട്ടണക്കാട്, അർത്തുങ്കൽ സ്റ്റേഷനുകളിൽ അഞ്ചു കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.