കുഴുപ്പിള്ളി ബീച്ചിൽ വീണ്ടും ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം തുടങ്ങി
1489310
Monday, December 23, 2024 1:45 AM IST
വൈപ്പിൻ: സന്ദർശകർക്ക് ഏറെ ഹരമായി മാറിയ കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും പ്രവർത്തനം തുടങ്ങി. ടൂറിസം പ്രൊമോഷൻ കൗൺസിൽ തുടക്കമിട്ട ഇത് എഴു മാസങ്ങൾക്ക് മുമ്പ് ഇവിടെ നിർത്തിവച്ചതാണ്.
കോഴിക്കോടും വർക്കലയിലും അപകടങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാലാണ് ഇവിടെ നിർത്തിവച്ചത്. ഇതിനിടയിൽ കാലവർഷവും കൂടി ആരംഭിച്ചതോടെ ബ്രിഡ്ജ് മൊത്തമായി അഴിച്ച് കരയിൽ വച്ചിരിക്കുകയായിരുന്നു.
വീണ്ടും ശനിയാഴ്ച മുതലാണ് പ്രവർത്തനം ആരംഭിച്ചത്. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 വയസിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല.