തോ​പ്പും​പ​ടി: ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം വെ​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡി​ലെ കൊ​ച്ചി ഹാ​ർ​ബ​ർ ടെ​ർ​മി​ന​സി​ൽ ആ​ഡം​ബ​ര ടൂ​റി​സം ട്രെ​യി​ൻ സ​ർ​വീ​സാ​യ "ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ്' എ​ത്തി. ആ​ഡം​ബ​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ട്രെ​യി​നാ​ണ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. വി​ദേ​ശി​ക​ൾ അ​ട​ക്കം 31 യാ​ത്ര​ക്കാ​രു​മാ​യാ​ണ് ട്രെ​യി​ൻ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ഐ​ല​ൻ​ഡി​ൽ എ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് മൈ​സൂ​രു, കാ​ഞ്ചീപു​രം, മ​ഹാ​ബ​ലി​പു​രം, ത​ഞ്ചാ​വൂ​ർ, കൊ​ച്ചി, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് തി​രി​കെ ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന യാ​ത്ര​യാ​ണി​ത്. ഗോ​ള്‍​ഡ​ന്‍ ചാ​രി​യ​റ്റി​ന്‍റെ യാ​ത്ര​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ര്‍​പ​റേ​ഷ​നാ​ണ്.

റെ​യി​ൽ​വേ തന്നെ ഒരുക്കിയ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ കൊ​ച്ചി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. വൈ​കി​ട്ടോ​ടെ യാ​ത്ര​ക്കാ​രു​മാ​യി ട്രെ​യി​ൻ ആ​ല​പ്പു​ഴ​യി​ലേ​ക്ക് തി​രി​ച്ചു.

വെ​ല്ലി​ങ്ട​ൺ ഐ​ല​ന്‍​ഡി​ലെ ഹാ​ർ​ബ​ർ ടെ​ർ​മി​ന​സി​ലേ​ക്ക് സാ​ധാ​ര​ണ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്താ​റി​ല്ല. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ഒ​രു ച​ര​ക്ക് ട്രെ​യി​ൻ ഇ​വി​ടെ അ​വ​സാ​ന​മാ​യി എ​ത്തി​യ​ത്. ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ് ട്രെ​യി​ൻ കൊ​ച്ചി​യി​ൽ എ​ത്തു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പേ ത​ന്നെ കാ​ടു പി​ടി​ച്ചി​രു​ന്ന ട്രാ​ക്കു​ക​ൾ എ​ല്ലാം റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വൃ​ത്തി​യാ​ക്കി​യി​രു​ന്നു.

മ​റ്റു ട്രെ​യി​നു​ക​ൾ ഇ​വി​ടേ​ക്ക് വ​രാ​ത്ത​തി​നാ​ലാ​ണ് ആ​ഡം​ബ​ര ട്രെ​യി​ൻ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത​തെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.