തെങ്ങുകയറ്റ തൊഴിലാളി വീണു മരിച്ചു
1489846
Wednesday, December 25, 2024 12:10 AM IST
ഉദയംപേരൂർ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. വലിയകുളത്തിന് സമീപം മടലംപറന്പിൽ തിലകൻ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പതിനെട്ടാം വാർഡിൽ വെളുത്തേടത്ത് ഹരിയുടെ പുരയിടത്തിലെ തെങ്ങിൽ കയറുന്നതിനിടെ തിലകൻ വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: കുമാരി. മക്കൾ: അജിത, രമ്യ. മരുമക്കൾ: സുരേഷ്, രാജേഷ്.